വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി: പുതിയ ഒന്‍പതു മേഖലകളിലായി 12 കോഴ്‌സുകള്‍ കൂടി

കൊച്ചി : ദേശീയ തൊഴില്‍ നൈപുണ്യ സമഗ്ര വികസന പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പുതിയ ഒന്‍പതു മേഖലകളിലായി 12 കോഴ്‌സുകള്‍ കൂടി വരുന്നു. ഹാര്‍ഡ്വെയര്‍, ടെലികോം, വൈദ്യുതി, വിവരസാങ്കേതിക വിദ്യ, കൃഷി, ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം, വിനോദസഞ്ചാരം, ചില്ലറ വില്‍പ്പന തുടങ്ങിയ മേഖലകളിലാണു രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഉപരിപഠന സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതെന്നു വിഎച്എസ്ഇ ഡയറക്ടറേറ്റ് അറിയിച്ചു. വിഎച്എസ്ഇ കോഴ്‌സുകള്‍ക്ക് കോബ്‌സേ (കൗണ്‍സില്‍ ഓഫ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍) അംഗീകാരം ലഭിച്ചതോടെയാണു രാജ്യത്ത് എവിടെയും ഉപരി പഠനത്തിനുള്ള സാധ്യത തുറന്നത്. വിഎച്എസ്ഇ പഠനം പൂര്‍ത്തിയാക്കിയ 10,000 വിദ്യാര്‍ഥികള്‍ക്ക് ഇതിനകം സര്‍ക്കാര്‍, പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു. ഒട്ടനവധി പേര്‍ സ്വയം തൊഴില്‍ സംരംഭകരായും തിളങ്ങുന്നുണ്ട്. നാഷനല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്റെ (എന്‍എസ്‌ക്യുഎഫ്) ചട്ടക്കൂടില്‍ 66 സര്‍ക്കാര്‍ വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 147 പുതിയ ബാച്ചുകളും തുടങ്ങും. ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ ഉന്നതപഠനതൊഴില്‍ ലഭ്യതാ സാധ്യതകളും വിഎച്എസ്എസ് വിദ്യാര്‍ഥികള്‍ക്കും ലഭിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

KCN

more recommended stories