റമദാന്‍ കിറ്റ് വിതരണം ചെയ്തു

കള്ളാര്‍ റെഡ് ആര്‍മി വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എണ്‍പതോളം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മലയോര മേഖലയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വളരെ പാവപ്പെട്ട മുപ്പതോളം കുടുമ്പത്തെ കൂടി ഉള്‍പ്പെടുത്തി കിറ്റുകള്‍ വിതരണം ചെയ്തു. മലയോരമേഖലയിലെ എല്ലാ സ്ഥലങ്ങളിലും ഉള്ള പാവപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്താന്‍ ഭാരവാഹികള്‍ തീരുമാനിച്ചു. . ഗ്രൂപ്പ് സെക്രട്ടറി ശറഫുദ്ധീന്‍ പെരുമ്പള്ളിയാണ് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തത് , അഷ്റഫ് കള്ളാര്‍ (പ്രവാസി) ഹനീഫ ബോവിക്കാനം (പ്രവാസി) മുഹമ്മദ് കുഞ്ഞി ചുള്ളിയോടി , ശിഹാബ് കള്ളാര്‍, എന്നിവര്‍ ആശംസയും ഷെരീഫ് ഒക്ലാവ് നന്ദിയും അറിയിച്ചു.

KCN

more recommended stories