ചീമേനി തുറന്ന ജയിലില്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ അക്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍

ചീമേനി: തുറന്ന ജയില്‍ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു. അത്തൂട്ടി സ്വദേശികളായ ബിപിന്‍ (26), നിതിന്‍ (22), ഗോകുല്‍ (19) എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ജയില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥരെ സംഘം അക്രമിക്കുകയായിരുന്നു.
ജയിലിന്റെ വടക്കെ അതിര്‍ത്തിയായ അത്തൂട്ടി പ്രദേശത്ത് രാത്രി 10 മണിക്കാണ് സംഭവം. ജയില്‍ ജീപ്പിന് കുറുകെ കാര്‍ നിര്‍ത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

KCN

more recommended stories