അധ്യാപകരെ അനുമോദിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയില്‍ എസ്.പി.ഡി കുട്ടികൃഷ്ണന്‍ അധ്യാപക പരിശീലനത്തിന് നേതൃത്വം നല്‍കിയ റിസോഴ്‌സ് അധ്യാപകരെ അനുമോദിച്ചു. ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ കീഴിലുള്ള പൊതുവിദ്യാലയങ്ങളിലെ 600 -ഓളം അധ്യാപകര്‍ക്ക് ഈ അവധിക്കാലത്ത് അധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പരിശീലനം നല്‍കിയ റിസോഴ്‌സ് അധ്യാപകരെ അനുമോദിച്ചു. എസ്.എസ്.എ യുടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ശ്രീ കുട്ടികൃഷ്ണന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.പി.ഒ വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ മധുസൂദനന്‍ സ്വാഗതവും ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ട്രെയിനര്‍മാരായ സജീവന്‍.കെ, സുധ.കെ.വി, വിനോദ് കുമാര്‍, രാജഗോപാലന്‍.പി, സിന്ധു റോബര്‍ട്ട്, ഉമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories