താന്‍ കല്‍ക്കി അവതാരമാണ്, ഓഫീസില്‍ വരാന്‍ പറ്റില്ല: ഗുജറാത്ത് സര്‍ക്കാരുദ്യോഗസ്ഥന്‍

അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി ആയതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. ലോകക്ഷേമത്തിന് വേണ്ടി തപസ്സിരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ജോലിക്ക് എത്താന്‍ കഴിയില്ലെന്നുമാണ് എന്‍ജിനായറായ രമേശ് ചന്ദ്ര ഫേഫര്‍ മേലുദ്യോഗസ്ഥന് കത്ത് നല്‍കിയത്. രമേശ് ചന്ദ്ര ഫേഫര്‍ സര്‍ദാര്‍ സരോവര്‍ പുനര്‍വാസവാത് ഏജന്‍സിയിലെ (എസ്എസ്പിഎ) ഉദ്യോഗസ്ഥനാണ്. നിരന്തരമായി അവധിയായതിനാലാണ് മേലുദ്യോഗസ്ഥന്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനുള്ള മറുപടിയിലാണ് രമേശ് ചന്ദ്ര ഇങ്ങനെ പറഞ്ഞത്.

KCN