ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്നും അഞ്ചുലക്ഷത്തോളം രൂപ തട്ടി

കാഞ്ഞങ്ങാട് : ഓസ്ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ്‌കേ സെടുത്തു. അജാനൂര്‍ ഇക്ബാല്‍ സ്‌കൂളിന് സമീപത്തെ എം വി റിയാസിന്റെ പരാതിയില്‍ ഇക്ബാല്‍ ഗേറ്റിന് സമീപത്തെ എന്‍ വി ബദറുദ്ദീനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

ഗള്‍ഫിലായിരുന്ന റിയാസ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാനാണ് 2017 മാര്‍ച്ചില്‍ ബദറുദ്ദീന് 4,90,000 രൂപ നല്‍കിയത്. പിന്നീട് മെയ് 14ന് റിയാസിനോടും ഭാര്യയോടും ഖത്തറില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടിയോടൊപ്പം ഖത്തറിലെത്തിയ റിയാസിന് താമസിക്കാന്‍ ബദറുദ്ദീന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ വിസ ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇതിനിടയില്‍ ബദറുദ്ദീന്‍ മുങ്ങുകയായിരുന്നു. പിന്നീട് ബദറുദ്ദീനെ അന്വേഷിച്ചിറങ്ങിയ റിയാസിനെയും ഭാര്യയെയും ബദറുദ്ദീന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ഭാര്യയെയും കുട്ടിയെയും സ്വര്‍ണ്ണാഭരങ്ങള്‍ വിറ്റ പണവുമായി നാട്ടിലേക്കയച്ചു. ഇതിനു ശേഷവും റിയാസ് ബദറുദ്ദീനെ ഏറെനാള്‍ അന്വേഷിച്ചെങ്കിലും ഗുണ്ടകള്‍ വീണ്ടും റിയാസിന് നേരെ ഭീഷണി ഉയര്‍ത്തിയതോടെയാണ് ഇയാളും നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്നാണ്‌പൊ ലിസില്‍ പരാതി നല്‍കിയത്. ഇതുപോലെ ഓസ്ട്രേലിയന്‍ വിസ വാഗ്ദാനം ചെയ്ത്ബ ദറുദ്ദീന്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായും അറിയുന്നു.

KCN

more recommended stories