മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ നീലേശ്വരം അന്തരിച്ചു

നീലേശ്വരം: മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ നീലേശ്വരം (60) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെ തലശ്ശേരിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുപ്പത് വര്‍ഷക്കാലം മാതൃഭൂമി ലേഖകനായിരുന്നു. വിരമിച്ചതിനു ശേഷം പാറപ്പള്ളി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രഥമ അധ്യാപകനാണ്. ഭാര്യ: എ.വി.ഗീത.മക്കള്‍: അഖില്‍, അതുല്‍. മരുമകള്‍: അനുശ്രീ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 ന് നടക്കും.

KCN

more recommended stories