മകളെ കാണ്‍മാനില്ല; മാതാവ് പോലീസില്‍ പരാതി നല്‍കി

കാഞ്ഞങ്ങാട്: മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പോലീസിലെത്തി. മാവുങ്കാല്‍ നെല്ലിത്തറയിലെ ജിനോവയെ കാണാനില്ലെന്ന പരാതിയുമായാണ് മാതാവ് അനുരാധ ഹൊസ്ദുര്‍ഗ് പോലീസിലെത്തിയത്. പിതാവിന്റെ കൂടെ പോയതായാണ് സംശയിക്കുന്നതെന്ന് അനുരാധ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മെയ് ഏഴിന് പിതാവ് ശിവന്റെ കൂടെ പോയതായും പിന്നീട് കണ്ടില്ലെന്നും പാലക്കാട്ടെ ബന്ധുവീട്ടിലുണ്ടെന്ന് ഭര്‍ത്താവ് പറയുന്നതായും എന്നാല്‍ ഇതില്‍ സംശയമുള്ളതായും അനുരാധയുടെ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories