2.39 ലക്ഷം രൂപയുടെ കഞ്ചാവുമായി മലയാളി ഉള്‍പെടെ രണ്ടംഗ സംഘം പിടിയില്‍

മംഗളൂരു: ആന്ധ്രയില്‍ നിന്നും കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന മലയാളി ഉള്‍പെടെ രണ്ടംഗ സംഘം മംഗളൂവില്‍ പിടിയിലായി. കണ്ണൂര്‍ കടച്ചിറ കയോടിലെ ജുനൈദ് (30), പുത്തൂര്‍ ബളന്തൂരിലെ അബ്ദുല്‍ കരീം (25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരെ പിന്നീട് കദ്രി പോലീസിന് കൈമാറി.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘമാണ് പിടിയിലായത്. കഞ്ചാവ് വിറ്റഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മംഗളൂരു പംപ് വെല്‍ ഒമേഗ ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്നും 2.39 ലക്ഷം രൂപ വിലവരുന്ന 9.5 കിലോ കഞ്ചാവും രണ്ട് സെല്‍ഫോണുകളും പിടിച്ചെടുത്തു.

ബംഗളൂരുവില്‍ താമസക്കാരനാണ് കണ്ണൂര്‍ സ്വദേശിയായ ജുനൈദ്. ബെല്ലാരെ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചയടക്കം രണ്ടു കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ കരീം. സി.ബി.ബി ഇന്‍സ്‌പെക്ടര്‍ കെ. ശ്രീനിവാസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം സുന്ദര്‍ എച്ച് എം, കബ്ബല്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

KCN

more recommended stories