വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് : വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇറക്കത്തില്‍ തെന്നിവീണ ബൈക്കില്‍ പിന്നില്‍ നിന്നും വന്ന ലോറിയിടിച്ച് കാഞ്ഞങ്ങാട് സൗത്തിലെ സത്യപാലന്‍- ഭാനുമതി ദമ്പതികളുടെ മകന്‍ സോനുപാല്‍ (28) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സോനുപാല്‍ സഞ്ചരിച്ച ബൈക്ക് പുതിയകോട്ടയിലെ ലിറ്റില്‍ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഇറക്കത്തിലെത്തിയപ്പോള്‍ തെന്നിവീഴുകയും പിറകെ നിന്നെത്തിയ മരംകയറ്റിയ ലോറി ഇടിക്കുകയുമായിരുന്നു. യുവാവ് സംഭവ സഥലത്ത് വെച്ച് തന്നെ മരിച്ചു.

KCN