വിശാഖ്-ഡല്‍ഹി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല

ഗ്വാളിയാര്‍: ഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് വരികയായിരുന്ന വിശാഖ്-ഡല്‍ഹി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് തീപിടിച്ചു. രണ്ട് കോച്ചുകളിലാണ് തീ പടര്‍ന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബിര്‍ലനഗര്‍ സ്റ്റേഷനടുത്തുവെച്ചാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീയണച്ചു.ആളപായമുണ്ടായിട്ടില്ലെന്നും തീപിടിത്തം ഉണ്ടായ ഉടനെ ആളുകളെ സുരക്ഷിതരായി മാറ്റാന്‍ കഴിഞ്ഞുവെന്നും റെയില്‍വെ അറിയിച്ചു.

11.50 ഓടെ ബി.6 കോച്ചിലാണ് തീപിടുത്തമുണ്ടായത്. പിന്നീടത് ബി.സെവനിലേക്കും പടരുകയായിരുന്നു. തീപിടിത്തമുണ്ടായ കോച്ചുകള്‍ ട്രെയിനില്‍ നിന്നും വേര്‍പെടുത്തി. യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇലക്ട്രിക് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 1.10ഓടെ എക്‌സ്പ്രസ് ട്രെയിന്‍ ഗ്വാളിയാറിലേക്ക് പുറപ്പെട്ടു.

KCN

more recommended stories