സൗദിയിലെ വിദേശികളായ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്: അപേക്ഷ സ്വീകരിച്ചു തുടങ്ങി

റിയാദ്: സൗദിയില്‍ വിദേശികളായ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. www.sdlp.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലൈസന്‍സിനായുള്ള അപ്പോയിന്‍മെന്റ് സൗകര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം.

സൗദിയിലെ വനിതകള്‍ക്ക് നിലവിലുള്ള ലൈസന്‍സ് വിദേശ രാജ്യത്ത് നിന്നാണെങ്കിലും പകരം സൗദി ലൈസന്‍സിനായി ഇതേ വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം. ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ വാഹനമോടിച്ച് തുടങ്ങും. ഇതു സംബന്ധിച്ചുള്ള മറ്റു നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

KCN

more recommended stories