കലിപ്പ് ലുക്കില്‍ ബിജു മേനോന്‍, പടയോട്ടം തുടങ്ങുന്നു

ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോന്റെ തകര്‍പ്പന്‍ ലുക്കിലുള്ള ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേയ്ക്ക് ചെങ്കര രഘുവും സംഘവും യാത്രതിരിക്കുന്നു. അവരുടെ യാത്രയുടെയും ലക്ഷ്യത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. നര്‍മ്മത്തിന്റെ മേമ്പൊടിയിലാണ് ചിത്രത്തിലെ കഥ പറയുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ശ്രീനാഥ്, അലന്‍സിയര്‍, സുധികോപ്പ, മിഥുന്‍ രമേഷ് എന്നിവരും വേഷമിടുന്നു.

KCN

more recommended stories