ടൂറിസ്റ്റ് വാഹനങ്ങളില്‍ കവര്‍ച്ച: മൂന്നുപേര്‍ പൊലീസ് പിടിയില്‍

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് വാഹനങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തില്‍പെട്ട മൂന്നുപേര്‍ പൊലീസ് പിടിയിലായി. കുമ്പള ദേവിനഗറിലെ അബ്ദുള്‍നിസാര്‍ (24), ബദരിയ്യ നഗറിലെ അബ്ദുള്‍നാദിര്‍ (21), വല്ലംപാടി മുഹമ്മദ് നിസാര്‍ (20) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

പടന്നക്കാട് സ്റ്റെല്ലാമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍60 ജെ 8357 നമ്പര്‍ ഉപാസന ടൂറിസ്റ്റ് ബസിന്റെ സ്റ്റീരിയോ, ഫാന്‍സി ലൈറ്റുകള്‍, ബോക്സ് തുടങ്ങിയ സാധനങ്ങള്‍ കവര്‍ച്ച നടത്തി കെഎല്‍ 14 ആര്‍ 4190 നമ്പര്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുന്നതിനിടയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐ വിഷ്ണുപ്രസാദും സംഘവും ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കൈ കാണിച്ചുവെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് മൂലക്കണ്ടത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സമാന രീതിയില്‍ ഇവര്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബേക്കല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട നിസാന്‍, മാണിക്കോത്ത് എക്സല്‍, പാലക്കി ട്രാവല്‍സ്, കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും ഫിറോസ് ട്രാവല്‍സ് തുടങ്ങിയ ടൂറിസ്റ്റ് ബസുകളില്‍ കവര്‍ച്ച നടത്തിയതും തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചു.

KCN

more recommended stories