നിപ്പ വൈറസ്: ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിച്ചു

എരിയാല്‍: ഭീതി പരത്തിക്കൊണ്ട് നമ്മുടെ നാടുകളിലേക്കും കടന്നെത്തിയ നിപ്പ വൈറസ് എന്ന പകര്‍ച്ചവ്യാധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അതിനെ പ്രതിരോധിക്കുന്നതിനെ കുറിച്ചും എരിയാല്‍ കുളങ്കര പതിനൊന്നാം വാര്‍ഡ് എം.എസ്.എഫ് കമ്മിറ്റി ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിച്ചു. കാംപയിന്റെ ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ..എ.ജലീല്‍ വാര്‍ഡ് എം.എസ്.എഫ് പ്രസിഡണ്ട് സാദത്തിന് ലഘുലേഖ വിതരണം ചെയ്ത് കൊണ്ട് നിര്‍വ്വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് എ.പി.ഹനീഫ് വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട് എ.കെ.ഷാഫി ജെ. സെക്രട്ടറി അശ്‌റഫ് എരിയാല്‍, ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷകീല്‍ എരിയാല്‍, വാര്‍ഡ് എം.എസ്.എഫ് സെക്രട്ടറി സിയാദ് കുളങ്കര, സൂബൈര്‍ കുളങ്കര, ശംസു.ബി.എ,ഷാഫി പെരല്‍, അംറാസ്,ഖാദര്‍ എരിയാല്‍, ഇബ്രാഹിം റഹ്മത്ത്, റാഫി എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories