ഖത്തര്‍, ബഹറൈന്‍, കുവൈറ്റ് എംബസി അറ്റസ്റ്റേഷനും നോര്‍ക്ക റൂട്ട്സ് വഴി

ദുബൈ : ഖത്തര്‍, ബഹറൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ ഇനിമുതല്‍ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകള്‍ മുഖേന ചെയ്യാവുന്നതാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ലഭ്യമായ യു.എ.ഇ, കുവൈറ്റ് എംബസി അറ്റസ്റ്റേഷനുകള്‍ക്ക് പുറമേയാണിത്.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള ബോണഫൈഡ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് മുഖേനയുള്ള എച്ച്.ആര്‍.ഡി, എം.ഇ.എ അറ്റസ്റ്റേഷനുശേഷമാണ് ഖത്തര്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റിന് 3,000 രൂപ നിരക്കിലാണ് ഫീസ്. ബഹറൈന്‍ എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 2,750 രൂപയും കുവൈറ്റ് എംബസി അറ്റസ്റ്റേഷന് സര്‍ട്ടിഫിക്കറ്റിന് 1,250 രൂപയുമാണ് ഫീസ്. ഫോണ്‍ : 1800 425 3939, 04712 333339, വെബ്സൈറ്റ്: www.norkaroots.net

KCN

more recommended stories