റഊഫ് ബായിക്കരയ്ക്കും റഫീഖ് കേളോട്ടിനും സ്വീകരണം നല്‍കി

അബുദാബി: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ദേശീയ കൗണ്‍സില്‍ അംഗം റഫീഖ് കേളോട്ട് എന്നിവര്‍ക്ക് അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി മദീനാ സായിദില്‍ സ്വീകരണം നല്‍കി. പ്രസിഡണ്ട് സലാം ആലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, അഷ്‌റഫ് കീഴൂര്‍ മ എന്നിവര്‍ റഊഫ് ബായിക്കരയ്ക്കും റഫീക് കേളോട്ടിനും ഷാള്‍ അണിയിച്ചു. ജില്ല സെക്രട്ടറി അനീസ് മാങ്ങാട്, പി കെ അഷ്‌റഫ് അഡുര്‍, സിദ്ധീഖ് ദേലംപാടി, സലാം മിഹ്‌റാജ്, നാസര്‍ കോളിയടുക്കം, ഹനീഫ് മാങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories