കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാമില്‍ ഗവര്‍ണര്‍. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നാടകീയ നീക്കത്തിലൂടെയാണ് തീരുമാനിച്ചത്. കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിക്കൊണ്ട് രാഷ്ട്രപതിഭവന്റെ പത്രക്കുറിപ്പ് പുറത്തിറങ്ങി.

നിലവില്‍ നിര്‍ഭയ് ശര്‍മയാണ് മിസോറാമിന്റെ ഗവര്‍ണര്‍. ഇദ്ദേഹത്തെ മാറ്റിയാണ് കുമ്മനത്തെ നിയമിക്കാനുള്ള തീരുമാനം. ഇന്ത്യന്‍ സേനയില്‍ നിന്ന് വിരമിച്ച ശര്‍മ 2015 മെയ് 26 നാണ് മിസോറാം ഗവര്‍ണറായത്. ഇദ്ദേഹത്തിന്റെ കാലാവധി ഈ മാസം 28 ന് പൂര്‍ത്തിയാകുമെന്നും ഇതിനാലാണ് പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിക്കുന്നതെന്നുമാണ് രാഷ്ട്രപതിയുടെ നിയമനഉത്തരവില്‍ പറയുന്നു.

2015 ലാണ് ഹിന്ദുഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. കുമ്മനം ഗവര്‍ണറാകുന്നതോടെ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തേണ്ടിവരും.

KCN

more recommended stories