വകുപ്പുതല സംയോജനം പഞ്ചായത്ത് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നു

കാസര്‍കോട് : തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയോജനം പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുന്നുവെന്ന് കാസറഗോഡ് നടന്ന വിവിധ സംഘടനകളുടെ സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. വകുപ്പു സംയോജനത്തിന് ലോക്കല്‍ ഗവണ്മെന്റ് കമ്മീഷന്‍ കരട് ചട്ടങ്ങള്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പരാതികളാണ് കരടി•േല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആശങ്കയാണ് ഇത് കാണിക്കുന്നത്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് ക്ലാര്‍ക്കു മുതല്‍ ജോയിന്റ് ഡയറക്ടര്‍ വരെ എല്ലാ തസ്തികയിലും ഗുണപരമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില തസ്തികകളില്‍ നിലവിലുള്ള പ്രമോഷന്‍ അവസാനിപ്പിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ കോടതി വ്യവഹാരങ്ങള്‍ കാരണം ഭരണസ്തംഭനം ഉണ്ടാകുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എസ്.എന്‍.പ്രമോദ് വിഷയം അവതരിപ്പിച്ചു. നരേഷ് കുന്നിയൂര്‍ (ജോയിന്റ് കൗണ്‍സില്‍), എം.ബാബു (എന്‍.ജി.ഒ.സംഘ്), ഷബീന്‍ ഫാരിസ് (എസ്.ഇ.യു), ആര്‍.മുരളീധരന്‍ (കെ.പി.ഇ.ഒ), വിജയന്‍ കാന (കെ.പി.ഇ.എഫ്), ഇ. മനോജ് കുമാര്‍, ആര്‍.ഗീതാമണി, സോണി മാത്യു എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories