ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദുബായ്: വിശുദ്ധി പെയ്തിറങ്ങുന്ന റംസാന്‍ വ്രതാരംഭത്തില്‍ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകര്‍ന്ന് ദുബായ് ദേരയില്‍ മംഗളൂര്‍ അഡ്വേര്‍ടൈസിംഗ് ജീവനക്കാര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ദേര റാഫിക്കാസ് തട്ടുകടയില്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച മീറ്റില്‍ സ്ഥാപനത്തിലെ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും, വിവിധ സംഘടന പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പങ്കെടുത്തു. മംഗളൂര്‍ അഡ്വേര്‍ടൈസിംഗ് മാനേജിങ് ഡയറക്ടര്‍ അഷ്റഫ് എം.കെ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

എച്ച്.എന്‍.സി.മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഷംസീര്‍ സൂപ്യാര്‍, അല്‍ വഫാ ഡയറക്ടര്‍ അഷ്‌റഫ്, മംഗളൂര്‍ അഡ്വേര്‍ടൈസിംഗ് മാര്‍ക്കറ്റിംഗ് ഹെഡ് ഹമീദ് കെടഞ്ഞി, ലസി ആന്‍ഡ് കഫെ ഡയറക്ടര്‍ ഷഫീക് കാര്‍വാര്‍, ലസി ആന്‍ഡ് കഫെ മാനേജര്‍ അസീസ്, മംഗളൂര്‍ അഡ്വേര്‍ടൈസിംഗ് ഓഫിസ് ഇന്‍ചാര്‍ജ് സഹദ് അര്‍ലടക്ക, മംഗളൂര്‍ അഡ്വേര്‍ടൈസിംഗ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്മാരായ ഫൈസല്‍, സുറാക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍സാര്‍ എം.കെ സ്വാഗതവും, ഡിസൈനിങ് ഹെഡ് ഫസീഹ് പാലോത് നന്ദിയും പറഞ്ഞു.

KCN

more recommended stories