റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

ദുബൈ: പ്രവാചകരുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നുവെന്നും അതുപോലെയാവാന്‍ നമുക്കും കഴിയണമെന്നും ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ: സഈദ് അബ്ദുല്ല ഹാരിബ് പറഞ്ഞു. ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇരുപത്തിരണ്ടാം സെഷന്റെ ഭാഗമായി ദുബൈ കെ.എം.സി.സി. അല്‍ വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.

ഇന്ത്യയും യു.എ.ഇ.യും മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും നാടാണ്. നാം ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നതും സാഹോദര്യത്തിന്റെ പേരിലാണ്. കേരള സന്ദര്‍ശന വേളയില്‍ ഞാനിത് അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ല ഹാരിബ്. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണവും യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് ഇബ്രാഹിം ഖലീല്‍ ഹുദവി ‘വിശുദ്ധ ഖുര്‍ആന്‍: സമൂഹ നിര്‍മ്മിതിയും പ്രയാണവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളെറ്റില്‍, ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ മുട്ടുങ്ങല്‍, സൂപ്പി പാതിരിപ്പറ്റ, കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍, റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ: അന്‍വര്‍ അമീന്‍ ചേലാട്ട്, വണ്‍-ടു-ത്രീ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുനീര്‍, ദുബൈ കെ.എം.സി.സി. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.കെ. ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ശുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി. വളണ്ടിയര്‍ വിംഗ് അംഗങ്ങളായ പി.ടി.എം. വില്ലൂര്‍, അബ്ദുല്‍ മുനീര്‍ തയ്യില്‍ എന്നിവരെ പാറക്കല്‍ അബ്ദുല്ല (എം.എല്‍.എ.) ഉപഹാരം നല്‍കി ആദരിച്ചു. ദുബൈ കെ.എം.സി.സി. സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ ഇരുവരെയും സദസ്സിന് പരിചയപ്പെടുത്തി. ട്രഷറര്‍ എ.സി. ഇസ്മായില്‍ നന്ദി പറഞ്ഞു. സഫവാന്‍ ഹംസ ഖിറാഅത്ത് നടത്തി.

KCN

more recommended stories