ഒമാനില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററോളം ദൂരെ അല്‍ കാമിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മട്ടന്നൂര്‍ സ്വദേശി നാസര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ലാക്‌നോര്‍ കമ്പനിയിലെ ജീവനക്കാരനായ നാസറും സഹപ്രവര്‍ത്തകനും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം.

സെയില്‍സിന് ശേഷം അല്‍ വാഫിയിലുള്ള താമസ സ്ഥലത്തേക്ക് മടങ്ങവേയായിരുന്നു അപകടം. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN