വിമാനത്താവളത്തില്‍ ഹാന്റ് ബാഗ് സ്‌ക്രീനിങ് നടപ്പിലാക്കും; കാത്തിരിപ്പ് ഒഴിവായേക്കും

ന്യൂഡല്‍ഹി: സുരക്ഷാ പരിശോധനയുടെ ഭാഗമായി ചെറുതും വലുതുമായ ബാഗുകളുടെ പരിശോധനയും അതിനായുള്ള നീണ്ട കാത്തിരിപ്പും വിമാനത്താവളങ്ങളിലെ പതിവു കാഴ്ചയാണ്. പരിശോധന കഴിഞ്ഞ് ബോര്‍ഡിങ് കാര്‍ഡുകളില്‍ സ്റ്റാമ്പ് ചെയ്ത് കിട്ടും വരെ കാത്തിരിപ്പ് തുടരേണ്ടി വരും. എന്നാല്‍ ബോര്‍ഡിങ് കാര്‍ഡ് സ്റ്റാമ്പിങ് അവസാനിപ്പിച്ച് ഈ കാത്തിരിപ്പ് ഒഴിവാക്കാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സി.ഐ.എസ്.എഫ്).

ഇതിനായി വിമാനത്താവളങ്ങളില്‍ ഹാന്റ് ബാഗ് സ്‌ക്രീനിങ് സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് പുതിയ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ രാജേഷ് രഞ്ജന്‍. ഇത് നടപ്പിലാവുന്നതോടെ വളരെ പെട്ടെന്ന് ബാഗ് പരിശോധന പൂര്‍ത്തികരിച്ച് മുന്നോട്ടു നീങ്ങാന്‍ സാധിക്കും. ഒരേ സമയം രണ്ടു ബാഗുകള്‍ രണ്ടു വശങ്ങളിലായി സ്‌കാന്‍ ചെയ്യുന്ന ബാഗ് സ്‌ക്രീനിങ് സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ടുകള്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നടപ്പിലാക്കിയിരിക്കുകയാണ്. ഇത് വിജയകരമാണെങ്കില്‍ ബാഗ് പരിശോധനക്കായി ഏറെ സമയമെടുക്കുന്ന തിരക്കേറിയ വിമാനത്താവളങ്ങളിലേക്കും കൂടി ബാഗ് സ്‌ക്രീനിങ് വ്യാപിപ്പിക്കും.

സുരക്ഷാപരിശോധന യന്ത്രവത്ക്കരണത്തിന് വിധേയമാക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് രാജേഷ് രഞ്ജന്‍. ഇതോടെ സുരക്ഷ ജീവനക്കാരുടെ പുനര്‍വിന്യാസം കുറക്കാന്‍ സാധിക്കും. നിലവില്‍ 59 വിമാനത്താവളങ്ങളിലായി 28000 സുരക്ഷ ജീവനക്കാരെയാണ് പുനര്‍വിന്യസിച്ചിരിക്കുന്നത്.

KCN

more recommended stories