മാധ്യമ വാര്‍ത്ത തുണയായി ആലൂരിലെ വൈദ്യുതലൈന്‍ പുതിയ പോസ്റ്റിട്ട് ഉയര്‍ത്തി

കാസര്‍കോട്: ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ റോഡിന് കുറുകേ താഴ്ന്ന നിലയില്‍ ഹെവി വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ കടന്നു പോയി കൊണ്ടിരിക്കുന്ന വൈദ്യുതലൈന്‍ പുതിയ പോസ്റ്റ് ഇട്ട് ഉയര്‍ത്തിക്കെട്ടി.

ഇകാര്യം ചൂണ്ടി കാട്ടി എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ യൂണിറ്റ് വൈദ്യുത ബോഡ് അധിക്യതര്‍ക്ക് നിവേദനം നല്‍കുകയും ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

വൈദ്യുതലൈന്‍ ഉയര്‍ത്താന്‍ വേണ്ടി സഹകരിച്ച കെ.എസ്.ഇ.ബി അധികാരികളെയും മാധ്യമ സ്ഥാപനങ്ങളെയും എസ്.കെ.എസ്.എസ് എഫ് ആലൂര്‍ യൂണിറ്റ് അഭിനന്ദിച്ചു.

KCN