പച്ചക്കാട് മമ്പഉല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസക്ക് സമസ്ത പൊതു പരീക്ഷയില്‍ വീണ്ടും ചരിത്ര വിജയം

പച്ചക്കാട്: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ പച്ചക്കാട് മമ്പഉല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസക്ക് വീണ്ടും ചരിത്ര വിജയം മുന്‍വര്‍ഷങ്ങളെ പോലെ തന്നെ ഈ വര്‍ഷവും അണങ്കൂര്‍ റെയിഞ്ചില്‍ ഒന്നാമതായി. 5, 7, 10, 12 ക്ലാസുകളില്‍ 100% വിജയം. പത്താം തരത്തില്‍ 2 ടോപ് പ്ലസ്സ്. എന്‍.എം. ഉമറിന്റെ മകളായ സ്വഫിയ്യ എന്‍.യു. മര്‍ഹും( 400ല്‍ 393 മാര്‍ക്ക്), ബീരാന്‍ മൊയ്തീന്റെ മകളായ മര്‍യം ശബ്‌നം ബി.ബി ( 400ല്‍ 391 മാര്‍ക്ക് ). 7,10, 12, ക്ലാസുകളില്‍ റെയിഞ്ചില്‍ ഒന്നാം സ്ഥാനവും, 10 ,12 ക്ലാസുകളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അഞ്ചാം തരം: ഫസ്റ്റ് ക്ലാസ് 1, തേഡ് ക്ലാസ് 5
എഴാം തരം: ഡിസ്റ്റിംഗ്ഷന്‍ 5, ഫസ്റ്റ് ക്ലാസ് 2
പത്താം തരം: ടോപ് പ്ലസ്സ് 2, ഡിസ്റ്റിംഗ്ഷന്‍ 2, ഫസ്റ്റ് ക്ലാസ്സ് 1
പന്ത്രണ്ടാം തരം: ഡിസ്റ്റിംഗ്ഷന്‍ 2 , ഫസ്റ്റ് ക്ലാസ് 1 തേഡ് ക്ലാസ് 3.

KCN

more recommended stories