മംഗല്‍പാടി പഞ്ചായത്ത് കെ എം സി സി: ശിഫായത്ത് റഹ്മ തുക കൈമാറി

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന മാരക രോഗങ്ങള്‍ക്ക് വിധേയമായി പ്രയാസം അനുഭവിക്കുന്ന രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയായ ശിഫായത്ത് റഹ്മാക്കുള്ള മംഗല്‍പാടി പഞ്ചായത്ത് കെ എം സി സി യുടെ വിഹിതം കൈമാറി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി സവാദ് ബന്തിയോട്, മണ്ഡലം പ്രസിഡന്റ് സെഡ്. എ. മൊഗ്രാലിനെ തുക കൈമാറി.

ചടങ്ങില്‍ മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ അധ്യക്ഷത വഹിച്ചു.ഷാര്‍ജ മഞ്ചേശ്വരം മണ്ഡലം കെ എം സി സി സെക്രട്ടറി സാദിഖ് കുബണൂര്‍ ഉല്‍ഘാടനം ചെയ്തു. സക്കീര്‍ കമ്പാര്‍ പ്രാര്‍ത്ഥന നടത്തി.അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍,ഇസ്മായില്‍ മുഗ്‌ളി, അബൂബക്കര്‍ ഹാജി , ഹമീദ് മാസ്സിമാര്‍ നിസാര്‍ ഹൊസങ്കടി, എന്നിവര്‍ പ്രസംഗിച്ചു. സവാദ് ബന്തിയോട് സ്വാഗതവും അലി കുബണൂര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories