ദാറുല്‍ ഹുദാ കുടുംബത്തില്‍ കണ്ണിചേര്‍ന്ന പ്രവാസലോകത്തെ സഹപ്രവര്‍ത്തകരെ കെ എം സി സി അഭിനന്ദിച്ചു

ദുബായ് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഹുദവികളുടെ സംഘടനയായ ഹാദിയ നടത്തുന്ന സിപറ്റിന്റെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ബേസിക് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് (സി ബി ഐ എസ്) എന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ഉപാധ്യക്ഷനും കണ്ണിയത് അകാദമി ,എം ഐ സി, സി എം ഡബ്ല്യു സി തുടങ്ങിയ സംഘടനകളിലെ ഭാരവാഹിയും കൂടിയായ അസീസ് കമാലിയ, കണ്ണിയത് അകാഡമി ജനറല്‍ സെക്രട്ടറിയും കെ എം സി സി കാസറകോട് മണ്ഡലം സെക്രട്ടറിയുമായ മുനീഫ് ബദിയടുക്ക, കണ്ണിയത് അകാഡമിയുടേയും കെ എം സി സിയുടേയും പ്രവര്‍ത്തകരായ ജി എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, മുഹമ്മദ് ഹനീഫ തെക്കേക്കര, സിദ്ദീഖ് സി എം സി,ജംഷീദ് അടുക്കം,നൗഷാദ് ചേരൂര്‍ എന്നീ പ്രവര്‍ത്തകരെ ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

തിരക്കു പിടിച്ച പ്രവാസ ജീവിതത്തില്‍ ലഭിക്കുന്ന വെള്ളിയാഴ്ചയുടെ ഒഴിവുദിനങ്ങളെ ഉറങ്ങിത്തീര്‍ക്കാതെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്നായ് മാറ്റിവെച്ചുകൊണ്ട് മാതൃക യാവുകയാണ് ഈ പ്രവര്‍ത്തകര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കെ എം സി സി തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യവുമാണ് ഈ പ്രവര്‍ത്തകര്‍. ഹാദിയ യു എ ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ വെച്ച് ദാറുല്‍ ഹുദാ വൈസ് ചാന്‍സ്ലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദ് വിയുടെ കയ്യില്‍ നിന്നാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് കൈപറ്റിയത്.

കേരളത്തിലെ പല ജില്ലകളില്‍ നിന്നായ് 33 പേരാണ് കെ എം സി സി അല്‍ബറഹ ക്ലാസ്സ് മുറിയില്‍ വരാന്ത പഠനം പൂര്‍ത്തിയാക്കിയത്. അതില്‍ കാസറകോട് ജില്ലയിലെ ഏഴുപേരും മുഴുസമയ പ്രാസ്ഥാന പ്രവര്‍ത്തകരാണ് എന്നത് കെ എം സി സിക്കും അഭിമാനമാണെന്ന് മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി ,ആക്ടിംഗ് ജനഃസെക്രട്ടറി സിദ്ദീഖ് ചൗക്കി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

KCN

more recommended stories