വൈകിയെത്തിയതിനാല്‍ പരീക്ഷാ ഹാളില്‍ കയറ്റിയില്ല; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

ഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രവേശിപ്പിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വൈകി വന്നതു കൊണ്ട് 28 കാരനായ വരുണിനെ അധികൃതര്‍ ഹാളില്‍ പ്രവേശിപ്പിച്ചില്ല. ഇതിന്റെ മനോവിഷമത്തില്‍ വരുണ്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയുകയായിരുന്നു.

പഹര്‍ഗഞ്ജ് പ്രദേശത്ത് സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു വരുണിന്റെ പരീക്ഷാ കേന്ദ്രം. ഇന്നലെ വൈകുന്നരം വരുണിനെ തിരക്കി വാടക വീട്ടിലെത്തിയ പെണ്‍സുഹൃത്ത് വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് പ്രവേശിക്കുമ്പോള്‍ വരുണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം പോലീസിനെ അറിയിച്ചു.

വരുണന്റെ കൈവശമുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് വരുണ്‍ ആത്മഹത്യാക്കുറിപ്പിലെഴുതിയിട്ടുണ്ട്. നിയമങ്ങള്‍ ആവശ്യമാണ്. പക്ഷേ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി അതില്‍ ഇളവ് അനുവദിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ വരുണ്‍ എഴുതിയിരുന്നു. കര്‍ണാടക സ്വദേശിയായ വരുണ്‍ ഒരു വര്‍ഷമായി ഡല്‍ഹിയിലെ പഴയ രജീന്ദര്‍ നഗറില്‍ താമസിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഡല്‍ഹിയില്‍ താമസിക്കുന്ന വരുണിന്റെ സഹോദരിക്ക് കൈമാറി.

KCN

more recommended stories