കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

അബൂദാബി : കാഞ്ഞങ്ങാട് മണ്ഡലം അബൂദാബി കെഎംസിസി നടത്തിയ ഇഫ്താര്‍ സംഗമം ജന സാന്നിദ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായി. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈര്‍ വടകരമുക്കിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞങ്ങാട് മേഖലയില്‍ തന്റേതായ രീതിയില്‍ സാമൂഹ്യ- കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സായി ദാസ് നീലേശ്വരത്തിനെ സൈഫ് ലൈന്‍ എംഡി അബൂബക്കര്‍ കുറ്റിക്കോല്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഹൃസ്വ സന്ദര്‍ശാനര്‍ത്ഥം യു എ ഇ യില്‍ എത്തിയ അജാനൂര്‍ പഞ്ചായത്ത് മുസിലിം യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിനുള്ള സ്വീകരണവും പഞ്ചായത്ത് കെഎംസിസി യുടെ ഉപഹാരവും കാസര്‍ഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് പികെ അഹമ്മദ് ബല്ലാ കടപ്പുറം നല്‍കി. ഗ്രീന്‍ ബറ്റാലിയന്‍ കാഞ്ഞങ്ങാട് ടീം ലീഗ് ഹൗസ് വാട്‌സ് ആപ് ഗ്രൂപ്പില്‍ മൂന്നു ദിവസങ്ങളിലായി ലീഗ് ചരിത്രം ആസ്പദമാക്കി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം വിജയി റിയാസ് സി ഇട്ടമ്മലിനുള്ള ട്രോഫി എ ഹമീദ് ഹാജി സാഹിബ് സമ്മാനിച്ചു. അബൂദാബിയിലെ ബിസിനസ് പ്രമുഖന്‍ അബൂബക്കര്‍ കുറ്റിക്കോല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ കള്‍ച്ചറല്‍ സെക്രട്ടറി എം എം നാസര്‍, കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പികെ അഹമദ് ബല്ലാ കടപ്പുറം, സെക്രട്ടറി മുജീബ് മൊഗ്രാല്‍, അനീസ് മാങ്ങാട്, ചേക്കു അബ്ദു റഹ്മാന്‍ ഹാജി, സുലൈമാന്‍ കാനക്കോട്, ഷാഫി സിയാറത്തിങ്കര, സത്താര്‍ കുന്നുംകൈ, അബ്ദു റഹ്മാന്‍ പൊവ്വല്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഗള്‍ഫ് കോര്‍ഡിനേറ്റര്‍ സി കെ റഹ്മത്തുള്ള, സാമൂഹ്യ പ്രവര്‍ത്തകന്‍ സായി ദാസ് നീലേശ്വരം, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ സെക്രട്ടറി സുല്‍ഫി ഷേണി, ഉദ്മ മണ്ഡലം നേതാക്കള്‍ ആയ അഷ്റഫ് കീഴൂര്‍, സലാം ആലൂര്‍ ശിഹാബ് അല്‍ ഹാദി തങ്ങള്‍, കാഞ്ഞങ്ങാട് മണ്ഡലം മുന്‍ പ്രസിഡണ്ട് അഷ്റഫ് കൊത്തിക്കാല്‍, റഷീദ് അലി മമ്പാട്, യു വി ഷബീര്‍, ഹനീഫ, റാഷിദ് എടത്തോട്, മഹമൂദ് കല്ലൂരാവി, മുനീര്‍ പാലായി, കാസറഗോഡ് മണ്ഡലം നേതാക്കളായ ഹനീഫ് പടിഞ്ഞാര്‍ മൂല, ഷാഫി നാട്ടക്കല്‍, ശിഹാബ് തളങ്കര, ഉദുമ മണ്ഡലം നേതാക്കളായ അഷ്റഫ് ഒളവറ, ഇസ്മായില്‍ ഉദിനൂര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര സെക്രട്ടറി ഇല്‍യാസ് ബല്ല ഖജാന്‍ജി എം കെ അബ്ദു റഹ്മാന്‍, അജാനൂര്‍ പഞ്ചായത്ത് നേതാക്കളായ അബ്ദു റഹ്മാന്‍ പുല്ലൂര്‍, സലാം സി എച് കിഴക്കന്‍ മേഖല നേതാവ് കരീം കള്ളാര്‍, വ്യവസായ പ്രമുഖരായ പി എം ഹസൈനാര്‍ തുടങ്ങിയവര്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവര്‍ പങ്കെടുത്തു. റിയാസ് സി ഇട്ടമ്മല്‍ സ്വാഗതവും മൊയ്തീന്‍ ബല്ല നന്ദിയും പറഞ്ഞു.

KCN

more recommended stories