പ്രവാസികളോട് സര്‍ക്കാരുകള്‍ കാണിക്കുന്ന വിവേചനം പ്രതിഷേധാര്‍ഹം : ഖത്തര്‍ കെഎംസിസി

ദോഹ : രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും പ്രവാസി സമൂഹകളോട്, ഇതര ജനവിഭാഗത്തോട് സര്‍ക്കാരുകള്‍ കാണിക്കുന്ന താല്പര്യവും, ഉതരതയും രാജ്യത്തിന്റെ സമ്പത് ഘടനയില്‍ നേട്ടങ്ങള്‍ സമ്മാനിച്ച പ്രവാസികളോട് സര്‍ക്കാരുകള്‍ കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നു ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേമനിധി വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആനുകുല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലനിക്കുന്നതെന്നും, അതിന്നു അറുതിവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബഷീര്‍ മജല്‍ അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്ടറി അബ്ദുള്‍റഹിമാന്‍ എരിയാല്‍, ജാഫര്‍ കല്ലങ്കാടി, നവാസ് ആസാദ് നഗര്‍, അബ്ദു സലാം മൊഗ്രാല്‍ പുത്തൂര്‍, ജാവീദ് ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories