റാഗിംഗ് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ്, പൂഴ്ത്തിവെച്ചാല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ കേസ് കര്‍ശന നടപടിയുമായി പോലീസ്

കാസര്‍കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗിന് വിധേയമാക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നതിനെ തടയിടാന്‍ കച്ചകെട്ടിയിറങ്ങി പോലീസ്. റാഗിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ഇതേതുടര്‍ന്ന് കോളജ്- സ്‌കൂള്‍ തലങ്ങളില്‍ ആന്റി റാഗിംഗ് സ്‌ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെല്ലില്‍ പിടിഎ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, യുവ സംഘടനാ പ്രതിനിധികള്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കണം. റാഗിംഗ് നടന്നാല്‍ ഉടന്‍ വിവരം സെല്ലിലോ അതാത് പ്രധാനാധ്യാപന്മര്‍ക്കോ പരാതി നല്‍കേണ്ടതാണ്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ പോലീസിനും വിവരം കൈമാറണം.

റാഗിംഗ് ചെയ്തവര്‍ക്കെതിരെ പോലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. റാഗിംഗ് ചെയ്തതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുകയും കേസ് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും പോലീസ് പറഞ്ഞു. റാഗിംഗ് വിവരം പൂഴ്ത്തി വെച്ചാല്‍ സ്‌കൂള്‍- കോളജ് പ്രധാനാധ്യാപകര്‍ക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 323, 326, 339, 340, 341, 506 എന്നീ വകുപ്പ് പ്രകാരമായിരിക്കും റാഗിംഗിന് കേസെടുക്കുക.

KCN

more recommended stories