തപാല്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ഗ്രാമീണ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ സമരം നടത്തിവരികയായിരുന്നു.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിങ്ങനെ രണ്ട് തസ്തികകളാക്കി തിരിച്ചാണ് ശമ്പള ഘടന പരിഷ്‌കരിച്ചിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12,000 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയും കുറഞ്ഞ ശമ്ബളം നിശ്ചയിച്ചു. റിസ്‌ക് ആന്‍ഡ് ഹാര്‍ഡ്ഷിപ് അലവന്‍സ് എന്ന പേരില്‍ പുതിയ ബത്തയും അവതരിപ്പിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിനായി 2018-19 വര്‍ഷം 1257.75 കോടി രൂപയാണ് വേണ്ടിവരിക. 3.07 ലക്ഷം തപാല്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കും.

KCN

more recommended stories