ദുബൈ കെ.എം.സി.സി സ്വീകരണം നല്‍കി

ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയ്ക്ക് ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഹോട്ടല്‍ മലബാര്‍ റസ്റ്റോറന്റില്‍ സ്വീകരണം നല്‍കി. യു എ ഇ നാഷ്ണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉപഹാരം നല്‍കി. പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതം പറഞ്ഞു. സിദ്ധീഖ് മാസ്റ്റര്‍ കോഴിക്കോട്, റഫീഖ് കേളോട്ട്, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി,ടി ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, മുനീര്‍ ചെര്‍ക്കള, കെ പി അബ്ബാസ് കളനാട്, മുനീര്‍ പള്ളിപ്പുറം, ഹനീഫ കെ വി ടി, ജാഫര്‍ കൊവ്വല്‍ സംബന്ധിച്ചു.

KCN

more recommended stories