ആസ്‌ക് ആലംപാടി ധനസഹായം കൈമാറി

ആലംപാടി: അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന ആലംപാടി പരിസര പ്രദേശത്തെ ഇരു നിര്‍ധന കുടുംബത്തിനുള്ള ചികിത്സയ്ക്കായി ആസ്‌ക് ജി.സി.സിയുടെ കാരുണ്യ വര്‍ഷം പദ്ധതിയില്‍ നിന്നുളള ചികിത്സാ സഹായമായി 10,000 രൂപ വീതം കൈമാറി.

ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് സെന്‍ട്രല്‍ ഭാരവാഹികള്‍ക്ക് ആസ്‌ക് ജി.സി .സി അംഗങ്ങള്‍ കൈമാറി. പരിപാടിയില്‍ ജി.സി.സി പ്രതിനിധികളായ കാഹു ആലംപാടി, ബഷീര്‍ എം .എം ,അഷ്റഫ്, റിയാസ് ,റിയസ്.ടി.എ, ലത്തീഫ്, അബൂബക്കര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

KCN

more recommended stories