സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച സാമൂഹിക സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു; യു എം ഉസ്താദ്

ദുബായ് : സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച സാമൂഹിക സുരക്ഷിതത്വമാണ് ഉറപ്പ് നല്‍കുന്നതെന്നും കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഇത്തരത്തില്‍ ദീനീ വിജ്ഞാനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണിയിലേക്കും തൊഴില്‍ സാധ്യതകളിലേക്കും വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും, സ്ഥാപനത്തിന്റെ അല്‍ഭുതകരമായ വളര്‍ച്ചയ്ക്ക് പിന്നില്‍ ഗള്‍ഫ് ഘടകത്തിന്റെ, വിശിഷ്യ ദുബായ് ചാപ്റ്ററിന്റെ ശക്തമായ പിന്തുണയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കാസറകോട് ജില്ലാ ജനഃസെക്രട്ടറിയും കണ്ണിയത് അകാഡമി പ്രസിഡന്റുമായ യു എം ഉസ്താദ് അഭിപ്രായപ്പെട്ടു. കണ്ണിയത് ഉസ്താദ് അക്കാദമി ദുബായ് കമ്മിറ്റി ദുബായിലെ ക്രീക്ക് പേള്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത -ഭൗതീക സമന്വയ വിദ്യാഭ്യാസ സങ്കല്‍പത്തിന് ജില്ലയില്‍ തിരികൊളുത്തിയത് ശഹീദേ മില്ലത്ത് സി എം ഉസ്താദാണ്. അദ്ദേഹത്തിന്റെ കരങ്ങളിലൂടെ തന്നെ സ്ഥാപിതമായ ജില്ലയിലെ മൂന്നാമത്തെ സ്ഥാപനമാണ് കണ്ണിയത് അകാഡമി ഇസ്ലാമിക് അകാഡമി. ദീനി ദഅവത്ത് രംഗത്ത് മുസ്ലിം ഉമ്മത്തിനെ നയിക്കാന്‍ പ്രാപ്തരായ പണ്ഡിത നക്ഷത്രങ്ങളെ വാര്‍ത്തെടുക്കുന്നതോടൊപ്പം സാമൂഹിക സുരക്ഷിതത്തിനും ഊന്നല്‍ നല്‍കികൊണ്ട് ഭൗതീക വിജ്ഞാനത്തിലെ ഉന്നത ശ്രേണിയും തൊഴില്‍ സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ട് പത്തുവര്‍ഷത്തെ ബോര്‍ഡിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ആറാം ബാച്ചിലേക്ക് പ്രവേശിക്കുംബോള്‍ 175 കുട്ടികളാണ് ഇവിടെ താമസിച്ചു പഠിച്ചുകൊണ്ടിരിക്കുന്നത്. 2020 ആവുംബോഴേക്കും പൂര്‍ണ്ണമായ വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യം വെച്ച്‌കൊണ്ട് വിഷന്‍ -2020 എന്ന പേരില്‍ ഒരു വലിയ ഒരു പ്രൊജക്ടുമായി യു എ ഇ ഘടകവും കേന്ദ്ര കമ്മിറ്റിയും പ്രവര്‍ത്തനനിരതമാണ്. സ്ഥാപനബന്ധുക്കളായ് കണ്ണിചേര്‍ന്നുകൊണ്ട് നാം നമ്മുടെ വിയര്‍പ്പില്‍ നിന്നും ഒരംശം സ്ഥാപനത്തിനായ് ഒഴുക്കണം. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നൗഫല്‍ ഹുദവി മല്ലം ഖിറാഅത്ത് നിര്‍വ്വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ റസാഖ് ചെറൂണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമത്തിന് ജനഃസെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു. കണ്ണിയത് അകാഡമി മാനേജര്‍ ഇബ്രാഹിം ഫൈസി പള്ളംകോട് സ്ഥാപനത്തെ പരിചയപ്പെടുത്തിയും അബ്ദുല്‍ ഖാദര്‍ അസ്ഹദി ദുബായ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. മൊയ്തു നിസാമി, കെ എം സി സി ജില്ലാ ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി, എം ഐ സി ജനഃസെക്രട്ടറി റഷീദാജി കല്ലങ്കൈ, ട്രഷറര്‍ പി കെ അബ്ബാസ് കളനാട്,ഫൈസല്‍ പട്ടേല്‍, ഹാദിയ ദുബായ് ചാപ്റ്റര്‍ പ്രതിനിധികളായ സല്‍മാന്‍ ഹുദവി,അബ്ദുല്ല ഒ ടി,മുഹമ്മദ് അലി ഹുദവി, ദുബായ് എസ് കെ എസ് എസ് എഫ് കാസറകോട് ജില്ല ജനഃസെക്രട്ടറി സുബൈര്‍ മാങ്ങാട്,ഷാഫി അകാഡമി ദുബായ് കമ്മിറ്റി സെക്രട്ടറി സൈഫുദ്ദീന്‍ മൊഗ്രാല്‍, കണ്ണിയത് അകാഡമി അജ്മാന്‍ വൈസ് പ്രസിഡന്റ് ശാഫി മാര്‍പ്പനടുക്ക,ഫൈസല്‍ റഹ്മാനി ബായാര്‍,എ ജി റഹ്മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇബ്രാഹിം ഐ പി എം,സത്താര്‍ നാരംപാടി, വൈ ഹനീഫ് കുംബടാജ,അസീസ് കമാലിയ, ജി എസ് ഇബ്രാഹിം ചന്ദ്രന്‍പാറ,എം എസ് ഹമീദ്,അബ്ദുല്ല ബെളിഞ്ചം,റസാഖ് ബദിയടുക്ക,സിദ്ദീഖ് കരിംബില,ഹംസ ബദിയടുക്ക,മുഹമ്മദ് ഹനീഫ് തെക്കേക്കര തുടങ്ങിയവര്‍ സംഘാടകരായി. ട്രഷറര്‍ സലാം കന്യാപാടി നന്ദി പ്രകാശിപ്പിച്ചു

KCN

more recommended stories