കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

ഉദുമ : കെ.എസ്.ടി.പി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചുവ്യാഴാഴ്ച രാവിലെ 6.30മണിയോടെ കെഎസ്ടിപി പാതയില്‍ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം. മേല്‍പറമ്പ് നടക്കാല്‍ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22)ആണ് മരിച്ചത്.

ഉദുമ കാപ്പില്‍ താജ് ഹോട്ടലിലെ ജീവനക്കാരനാണ് നവീന്‍. രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ ജോലിക്കായി പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിടിച്ചാണ് അപകടം സംഭവിച്ചത്. നവീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം ഉദുമ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസും ഡ്രൈവറെയും ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

KCN

more recommended stories