മിന്നലിന്റെ ഫോട്ടോ എടുക്കവെ മിന്നലേറ്റ് യുവാവ് മരിച്ചു

ചെന്നൈ: മിന്നലിന്റെ ഫോട്ടോ എടുക്കവെ മിന്നലേറ്റ് യുവാവ് മരിച്ചു. ചെന്നൈയില്‍ ഇന്നലെ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തവെയാണ് യുവാവിന് മിന്നലേറ്റത്.

തുരൈപ്പാക്കം സ്വദേശി എച്ച്എം രമേശ് എന്നയാള് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ ചെമ്മീന്‍ ഫാം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് മിന്നലേറ്റത്.

ഇന്നലെ 3.30 ഓടെയാണ് സംഭവം നടന്നത്. ഫാമില്‍ പോയപ്പോള്‍ കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ മിന്നലേറ്റ് രമേശ് താഴെ വീഴുകയായിരുന്നു. സുഹൃത്ത് രമേശിനെ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് നെഞ്ചത്തും മുഖത്തും പരുക്ക് പറ്റിയത് കണ്ടെത്തിയത്.

രമേശ് മരിച്ച സാഹചര്യത്തില്‍ മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

KCN

more recommended stories