ഫേസ്ബുക്കില്‍ കാലയുടെ ലൈവ് സ്ട്രീമിംഗ്! സിംഗപ്പൂരില്‍ ഒരാള്‍ പിടിയില്‍!!

രജനികാന്ത് ചിത്രം കാല ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചയാളെ പിടികൂടിയതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഇന്നലെ നടന്ന സിംഗപ്പൂര്‍ പ്രദര്‍ശനത്തിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരില്‍ നടന്ന കാലയുടെ പ്രീമിയര്‍ ഷോയ്ക്കിടെയാണ് ചിത്രത്തിലെ കുറച്ചു രംഗങ്ങള്‍ ഫേസ്ബുക്കില്‍ ലീക്കായത്.

ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനു ഒരു ദിവസം മുന്‍പേ ചിത്രം അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും നടനുമായ വിശാലാണ് ലൈവ് സ്ട്രീമിങ്ങ് നടത്തിയ ആളെ പിടികൂടിയതായുളള വിവരം അറിയിച്ചിരിക്കുന്നത്.

നിര്‍മ്മാതാക്കളിലൊരാളായ ധനഞ്ജന്റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്. വിശാലിന്റെ ട്വീറ്റിന് നന്ദി പറഞ്ഞ് രജനികാന്തിന്റെ മകള്‍ സൗന്ദര്യയും രംഗത്തെത്തിയിരുന്നു. അതേസമയം കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്ന തലൈവര്‍ ചിത്രം നിറഞ്ഞ സദസുകളിലാണ് എല്ലാ തിയ്യേറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നത്.

ഇത്തവണ പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തിയിരിക്കുന്നത്. മുംബെെ അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ രജനി എത്തുന്നത്. രജനിയുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. തലൈവരുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും മറ്റും ആരാധകരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

KCN

more recommended stories