അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലിനെ ഐക്യകണ്ഠേന തിരഞ്ഞെടുക്കും

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്നസെന്റ് പടിയിറങ്ങുകയാണ്. ജൂണ്‍ അവസാന വാരത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരവാഹിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇന്നസെന്റിന് പിന്നാലെ സംഘടനാഭാരവാഹിത്വം ഒഴിയുകയാണെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.

ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ ഐക്യകണ്ഠേന തിരഞ്ഞെടുക്കാന്‍ തീരുമാനമായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും.

നേതൃനിര ലക്ഷ്യമിട്ട് നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതാക്കി മോഹന്‍ലാലിനെ പ്രസിഡന്റായി അവരോധിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

KCN

more recommended stories