ഖത്തര്‍ കെ എം സി സിയുടെ അഹ്‌ലന്‍ മദ്രസാ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ നിര്‍ധനരായ കുടുംബത്തിലെ ഇരുനൂറ്റി അമ്പത് വിദ്യാര്‍ഥികള്‍ക്ക് മദ്രസാ പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന അഹ്ലന്‍ മദ്രസാ 2018 പദ്ധതിയുടെ ലോഗോ പ്രകാശം ഖത്തര്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മജല്‍, ജനറല്‍ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ എരിയാല്‍ എന്നിവര്‍ക്കു നല്‍കി നിര്‍വഹിച്ചു

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഖത്തര്‍ കെ എം സി സി തെരഞ്ഞെടുത്ത 15 മദ്രസയില്‍ ആദ്യഘട്ടം പദ്ധതി നടപ്പിലാകും. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള പാഠ പുസ്തകകളും, നോട്ടുബുക്കുകളും മറ്റുമാണ് പദ്ധതിയില്‍ ഉള്‍പെടുത്തിട്ടുള്ളത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് 11 ാം വാര്‍ഡ് സെക്രട്ടറി സുബൈര്‍ കുളങ്ങരയാണ് ഈ പദ്ധതിയുടെ ലോഗോ തയ്യാറാക്കിയത്.

തുമമയിലുള്ള ഖത്തര്‍ കെ എം സി സിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖത്തര്‍ കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസിര്‍ കൈതക്കാട്, മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെര്‍ക്കളം, ജനറല്‍ സെക്രട്ടറി അലി ചേരൂര്‍, വൈ എം റഷീദ് എരിയാല്‍ സംബന്ധിച്ചു.

KCN

more recommended stories