കോടതി പരിസരത്ത് കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍

മംഗളൂരു: കോടതി പരിസരത്ത് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലമൊഗറുവിലെ സന്ദീപിനെയാണ് ബവുഠഗുഡ്ഡെ കോടതി പരിസരത്ത് വെച്ച് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 28 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വില്‍പനക്കായെത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

KCN

more recommended stories