മാണി വീണ്ടും യുഡിഎഫില്‍

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെന്ന് കെ.എം.മാണി. മതനിരപേക്ഷകക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് തീരുമാനം. തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും രാജ്യസഭയിലേക്ക് ഇല്ലെന്നും മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനായി ഉപാധി വെച്ചിട്ടില്ല. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടതല്ല, അറിഞ്ഞുതന്നതാണെന്നും മാണി പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നും പല ഘട്ടങ്ങളിലായി, പല തലങ്ങളിലായി ചര്‍ച്ച വേണമെന്നും മാണി വ്യക്തമാക്കി. രാജ്യസഭാ സീറ്റിന്മേല്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി.

KCN

more recommended stories