രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രസിഡന്റ്‌സ് സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാരുടെ കോര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന.

അടഞ്ഞു കിടന്ന മുറിയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് മുറിയുടെ കതക് തകര്‍ത്താണ് മൃതദേഹം കണ്ടെടുത്തത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

KCN

more recommended stories