മാണി ഗ്രൂപ്പിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കുന്നതിന്: സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ആരോപിച്ചു. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

KCN