കെ.എം.സി.സി റമളാന്‍ റിലീഫ് വിതരണോദ്ഘാടനം നാളെ നടക്കും

കാഞ്ഞങ്ങാട്: അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെ.എം.സി.സി യുടെ റമളാന്‍ റിലീഫ് വിതരണോത്ഘാടനം ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടക്കും.

ദശാബ്ദങ്ങളായി അബൂദാബി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെ.എം.സി.സി റമളാന്‍ മാസത്തില്‍ സമൂഹത്തില്‍ മാരക രോഗങ്ങള്‍ കൊണ്ട് വലയുന്നവരെ കണ്ടെത്തി അവരിലേക്ക് വളരെ രഹസ്യമായി റിലീഫെത്തിക്കുകയാണ് പതിവ്. മുന്‍കാലങ്ങളിലെ പോലെ തന്നെയാണ് ഈ വര്‍ഷവും റിലീഫ് എത്തിക്കുക.

റമളാന്‍ റിലീഫിന്റെ ഔദ്യോഗിക വിതരണോത്ഘാടനം കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടക്കും. പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടകളുടെയും കെഎംസിസി യുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

KCN

more recommended stories