എമിറേറ്റ്‌സ് ചാരിറ്റി വിങ് പെര്‍ള റംസാന്‍ കിറ്റ് വിതരണം ചെയ്തു

പെര്‍ള: ഇല്ലായ്മകള്‍ മാത്രം കൂട്ടായുളളവരില്‍ സന്തോഷത്തിന്റെ ഒരു ചെറു കണങ്ങളെകില്ലും സൃഷ്ടിച്ചുവെന്ന വിശ്വാസത്തിലാണ് ഇവര്‍. വേദനകളുടെ സങ്കട കടലുകള്‍ ഉള്ളിലൊതുക്കി പുറമേക്ക് ചിരിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് കൂട്ടായ്മയുടെ പ്രവര്‍ത്തനം മുന്നേട്ട് നീങ്ങുകയാണ്. പെര്‍ള എണ്‍മകജെ പഞ്ചായത്തിലെ അമ്പതോളം വീടുകളിലേക്കാണ് റംസാന്‍ കിറ്റുമായി ചാരിറ്റി വിങ്ങിന്റെ പ്രവര്‍ത്തകര്‍ കടന്ന് ചെന്നത്. വേദികളിലേക്ക് വിളിക്കാതെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ കൈകളിലേക്ക് സഹായം എത്തിക്കുന്ന രീതി പിന്തുടരുകയാണ് കഴിഞ്ഞ ആറ് വര്‍ഷമായി ഈ കൂട്ടായ്മ. സഹായം കിട്ടിയവരുടെ കണ്ണില്‍ നിറയുന്ന പ്രതീക്ഷയെയും ഖല്‍ബില്‍ നിറയുന്ന പ്രാര്‍ത്ഥനയുടെയും വെളിച്ചത്തില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനം കൂടുതല്‍ കരുത്താര്‍ജിക്കുന്നു.

റംസാന്‍ കിറ്റ് വിതരണം റഫിഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ദാരിമി കൊല്ലം അധ്യക്ഷത വഹിച്ചു.
ഇര്‍ഷാദ് പെര്‍ള നന്ദി രേഖപ്പെടുത്തി. കരിം മര്‍ത്യ റസാഖ് ശാഫി അനിസ് കലാം നൗഷാദ് സിറാജ് മുഹാസ് ആസിഫ് ബുനൈര്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories