സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

നായന്മാര്‍മൂല: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നായന്മാര്‍മൂലയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന സംഗമം എച്ച് ആര്‍ പി എം ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ദേശീയ സെക്രട്ടറി കെ.വി.സതീശന്‍, കരിമ്പില്‍ കൃഷ്ണന്‍, ഷഫീഖ് നസറുള്ളാ, അഡ്വ. കെ.വിനോദ്കുമാര്‍, എം. എ. മക്കാര്‍, ജമീല അഹമ്മദ്, ബി.അഷ്‌റഫ്, ഷാഫി ചൂരിപ്പള്ളം, രാഘവ ചേരാല്‍, നാസര്‍ ചെര്‍ക്കള, ബാലാമണി ടീച്ചര്‍, സുജാത ഷെട്ടി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതവും സി.സുകുമാരന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories