മക്കാ കാസര്‍കോട് ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

മക്കാ : സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മക്കയിലെ കാസര്‍കോട് ജില്ലക്കാരായ പ്രവാസികളുടെ സംഘടനയായ കാസര്‍കോട് ഐക്യ വേദിയുടെ ലോഗോ പ്രകാശന കര്‍മ്മം സിറ്റി ഗോള്‍ഡ് കരീം നിര്‍വഹിച്ചു. മക്ക ജബല്‍ നൂര്‍ ഉസ്മാന്‍ വില്ലയില്‍
വെച്ച് നടന്ന ചടങ്ങ് ഐക്യ വേദി പ്രസിഡന്റ് അബ്ബാസ് ബേക്കൂറിന്റെ അധ്യക്ഷതയില്‍ ഉസ്മാന്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ജോ.സെക്രട്ടറി വി .പി. അബ്ദുല്‍ ഖാദര്‍,കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹസ്സന്‍ ബത്തേരി, കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്റാഹീം ഇബ്ബു, ഹനീഫാ ബന്ദിയോട്, ആസിഫ് തളങ്കര, സിയാദ് ചെമ്മനാട്, ചെമ്മു മേല്‍പറമ്പ് ആബിദ് റഹ്മാനിയ, റഹ്മാന്‍ തൃക്കരിപൂര്‍, താജു പരപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.കബീര്‍ ചേരൂര്‍ സ്വാഗതവും നവാസ് അടുക്കത്ത് ബയല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories