സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. നിലവില്‍ കെ.എസ്.ഇ.ബി.ക്ക് 7,300 കോടി രൂപയുടെ ബാധ്യത ഉണ്ട്. അതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് നിലനില്‍പ്പിന് അത്യാവശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് എതിര്‍പ്പില്ലെന്നും പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, മുന്നണിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചകളിനലേക്ക് കടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

KCN

more recommended stories