ജോസ്.കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് എല്‍.ഡി.എഫ്

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പരാതി നല്‍കി. ലോകസഭാംഗമായിരിക്കെ പത്രിക നല്‍കിയത് ചൂണ്ടിക്കാട്ടി കെ.സുരേഷ് കുറുപ്പാണ് വരണാധികാരിക്ക് പരാതി നല്‍കിയത്.

ലോക് സഭാംഗത്വം ഇരട്ടപ്പദവി നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ജോസ് കെ മാണിയുടെ പത്രികയില്‍ പറയുന്നുണ്ട്. അങ്ങനയിരിക്കെ പത്രിക സ്വീകരിക്കരുതെന്നാണ് പരാതിയിലെ വാദം

KCN

more recommended stories